പൗരൻമാരുടെ താൽപര്യങ്ങൾക്ക് ഊന്നലേകി നിയമ വ്യവസ്ഥ നടപ്പാക്കണമെന്ന് കുവൈത്ത് അമീർ


കുവൈത്ത് സിറ്റി:  രാജ്യത്തിന്റെ നിയമവ്യവസ്ഥകൾ പൗരന്മാരുടെ താൽപര്യങ്ങൾക്ക് ഊന്നൽ നൽകി നടപ്പാക്കാൻ ശ്രമിക്കണമെന്ന് പുതുതായി ചുമതലയേറ്റ മന്ത്രിമാ‍രോട് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിർദേശം നല്കി.

പുതുതായി നിയമിതരായ പാർലമെന്ററി കാര്യമന്ത്രി ഡോ.ഫഹദ് അൽ അഫാസി, എണ്ണ, വൈദ്യുതി−ജലം മന്ത്രി ഖാലിദ് അൽ ഫാദിൽ, സാമൂഹികകാര്യമന്ത്രി സ‌അദ് അൽ ഖറാസ്, ഔഖാഫ്−മതകാര്യ, മുനിസിപ്പൽ മന്ത്രി ഫഹദ് അൽ ഷ‌അല, സാമ്പത്തികകാര്യമന്ത്രി മറിയം അൽ അഖീൽ എന്നിവരെ ബയാൻ കൊട്ടാരത്തിൽ സ്വീകരിക്കുകയായിരുന്നു അമീർ. പുതിയ മന്ത്രിമാർക്ക് അമീർ സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്,അമീരിദിവാൻ മന്ത്രി ഷെയ്ഖ് അലി അൽ ജാറ അൽ സബാഹ്, അമീരിദിവാൻ ഉപമന്ത്രി മുഹമ്മദ് അൽ മുബാറക് അൽ സബാഹ്, അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഫഹദ്, കാബിനറ്റ് ആക്ടിങ് സെക്രട്ടറി ജനറൽ വ‌ഈൽ അൽ അസൂസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You might also like

Most Viewed