അമുസ്ലിംകൾക്ക് പൗരത്വം നൽകാമെന്ന നിർദേശം കുവൈത്ത് തള്ളി


കുവൈത്ത് സിറ്റി:  പാർലമെന്റിന്റെ ആഭ്യന്തര −പ്രതിരോധ സമിതി മുസ്ലിംകൾ അല്ലാത്തവർക്ക് പൗരത്വം നൽകാമെന്ന നിർദേശം കുവൈത്ത് മന്ത്രാലയം തള്ളി. മനുഷ്യന്റെ അന്തസ്സ്, പൊതു അവകാശങ്ങൾ, നിയമ ബാധ്യതകൾ എന്നിവ പരിഗണിച്ചാൽ ആർക്കും പൗരത്വം നൽകുന്നതിൽ വിരോധമില്ലന്നെ നിയമ−നിയമനിർമാണ സമിതിയുടെ അഭിപ്രായത്തിന് വിരുദ്ധമാണ് ആഭ്യന്തര−പ്രതിരോധ മന്ത്രാലയം തീരുമാനം എടുത്തിരിക്കുന്നത്.

രാജ്യത്തെ ഔദ്യോഗിക മതം ഇസ്ലാം ആണെന്നും ഇ‌സ്ലാമിക നിയമമാണ് നിയമനിർമാണത്തിന്റെ അടിത്തറ എന്നുമുള്ള അടിസ്ഥാനത്തിൽ മുസ്ലിംകൾ അല്ലാത്തവർക്ക് പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

സർക്കാർ നിലപാടും മുസ്ലിംകൾ അല്ലാത്തവർക്ക് പൗരത്വം നൽകുന്നതിന് എതിരാണെന്ന് ആഭ്യന്തര−പ്രതിരോധ സമിതി ചെയർമാൻ അസ്കർ അൽ അനേസി എം‌.പി പറഞ്ഞു.

You might also like

Most Viewed