കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ അക്കാദമിക സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നു


കുവൈത്തിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും അക്കാദമിക സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കുന്നു. സിവിൽ സർവീസ് കമീഷനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് പദ്ധതി തയാറാക്കുന്നത്. നിലവിൽ ജോലി ചെയ്യുന്നവരുൾപ്പെടെ മുഴുവൻ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകൾ സൂക്ഷ്മമായി പരിശോധിക്കാനാണ് തീരുമാനം.

വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ജോലി നേടുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

സർട്ടിഫിക്കറ്റ് പരിശോധനക്കായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരാണ് ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റിന്റെ ആധികാരികത തെളിയിക്കേണ്ടത്. അടുത്ത ഘട്ടത്തിൽ ഡിപ്ലോമക്കാരെയും ഉൾപ്പെടുത്തും. സർവിസ് കാലയളവ് പരിഗണിക്കാതെ സർക്കാർ വകുപ്പിൽ ജോലിയുള്ള മുഴുവൻ സ്വദേശികളുടെയും വിദേശികളുടെയും സർട്ടിഫിക്കറ്റ് പരിശോധിക്കാനാണ് തീരുമാനം. പുതുതായെത്തുന്നവരുടെ സർട്ടിഫിക്കറ്റും പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ സംശയകരമായി കണ്ടെത്തുന്ന സർട്ടിഫിക്കറ്റുകൾ ഉന്നതതല സമിതിക്ക് കൈമാറും. സംശയകരമായ ഏതാനും എണ്ണം ഇതിനകം ഉന്നതതല സമിതിക്ക് കൈമാറിയിട്ടുണ്ട്. 

You might also like

Most Viewed