കുവൈത്ത് റോഡ് നികുതി തീരുമാനമായില്ല


കുവൈത്ത് സിറ്റി:  കുവൈത്തിൽ റോഡ് നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന്  റോഡ്− കര ഗതാഗത അതോറിറ്റി ഡയറക്ടർ ജനറൽ സുഹ അഷ്കഹാനി അറിയിച്ചു. രണ്ടു വർഷത്തിനകം രാജ്യത്തെ റോഡ് ശൃംഖല നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിലവാരത്തിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാകും റോഡ് വികസനം നടത്തുക.

മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തി ഗതാഗതക്കുരുക്കുകൾ ഇല്ലാതാക്കാനാണ് ശ്രമം. സുതാര്യമായ രീതിയിലുള്ള ടെൻഡർ സംവിധാനത്തോടെയാണ് വികസന പദ്ധതികൾ നടപ്പാക്കുക. അതോറിറ്റിയും കന്പനികളും കരാറുകാരും ക്രിയാത്മകമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

അതേസമയം കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ രാജ്യത്ത് 401 ആളുകൾ മരിച്ചതായി ഗതാഗതവകുപ്പ് വെളിപ്പെടുത്തി. മുൻ‌വർഷത്തേക്കാൾ കുറവാണിത്.  

You might also like

Most Viewed