ഗതാഗത ലംഘനം പിടികൂടാൻ സ്പീഡ് ക്യാമറകൾ സ്ഥാപിച്ച വാഹനങ്ങൾ


കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡുകളിൽ നിരീക്ഷണത്തിനായി സ്പീഡ് ക്യാമറകൾ സ്ഥാപിച്ച വാഹനങ്ങൾ പുറത്തിറക്കി. 18 വാഹനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗ് പുറത്തിറക്കിയത്.

ഈ മാസം 20 ശനിയാഴ്ച തൊട്ട് അവ പ്രവർത്തിച്ചുതുടങ്ങും. വാഹനങ്ങളുടെ നന്പർ പ്ലേറ്റുകൾ ഉൾപ്പെടെ പതിയുന്നതാണ് ആധുനിക രീതിയിലുള്ള ക്യാമറ. അബ്ദലി റോഡിൽ പുതിയ പോയിന്റ് ടു പോയിന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അമിത വേഗം കണ്ടെത്തുന്നതിന് ഈ സംവിധാനവും പ്രയോജനപ്പെടും.

You might also like

Most Viewed