കുവൈത്ത് സന്ദർശക വിസ: അപേക്ഷകന്റെ ശന്പള പരിധി ഇരട്ടിയാക്കി


ഇനി മുതൽ കുവൈത്തിൽ രക്ഷിതാക്കൾ സന്ദർശക വിസയെടുക്കാൻ അപേക്ഷകന് 500 ദിനാറിൽ കുറയാത്ത ശന്പളം വേണം. നിലവിൽ 250 ദിനാർ ശന്പളമുള്ളവർക്കും അപേക്ഷിക്കാമായിരുന്നു. ശന്പള തോത് വർദ്ധിപ്പിച്ചുകൊണ്ട് താമസാനുമതികാര്യ വിഭാഗം ഉത്തരവിറക്കി.കുടുംബസന്ദർശക വിസയ്ക്ക് 30 ദിവസവും ടൂറിസ്റ്റ് വിസയ്ക്ക് 90 ദിവസവുമാകും കാലാവധി. എന്നാൽ വിസ സ്പോൺസർ ചെയ്യുന്ന വ്യക്തിയുടെ തൊഴിൽ, സാഹചര്യങ്ങൾ, സന്ദർശനോദ്ദേശ്യം എന്നിവ പരിഗണിച്ച് കാലാവധി പുനർനിർണയിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് അവകാശമുണ്ടാകും.സഹോദരങ്ങൾക്കുള്ള സന്ദർശക വിസ 30 ദിവസത്തേക്ക് മാത്രമായിരിക്കും. എല്ലാതരം സന്ദർശകവിസയുടെയും കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള നിരോധനം തുടരും.

You might also like

Most Viewed