വിസ മാറ്റം: ബന്ധപെട്ട ഉത്തരവുകൾ പുനഃപരിശോധിക്കുമെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി


വിസ മാറ്റവുമായി ബന്ധപെട്ട ഉത്തരവുകൾ പുനഃപരിശോധിക്കുമെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി വ്യക്തമാക്കി. രാജ്യത്തിന്റെ പൊതുനന്മയും വിപണിയുടെ ആവശ്യവും കണക്കിലെടുത്താണ് നടപടി. ഇടത്തരം −ചെറുകിട സംരംഭങ്ങളിൽ തൊഴിലുടമയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും ബാധ്യതകളും അവകാശങ്ങളും പരിഗണിച്ചുള്ള മാറ്റങ്ങളായിരിക്കും നിയമങ്ങളിൽ വരുത്തുക.

ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുവേണ്ടി റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികളുടെ ജോലി സ്ഥിരത, സ്പോൺസർ മാറ്റം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകളിലും പരിഷ്കരണമുണ്ടാകും. വിപണിയിൽ അനധികൃത തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ വിസ മാറ്റത്തിലും പരിഷ്കരണം ഏർപ്പെടുത്തും. വർക്ക് പെർമിറ്റ് ഉൾപ്പെടെ എല്ലാ നടപടികളും എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കും. അഹ്മദിയിലെ തൊഴിൽ കാര്യാലയം ഈ രംഗത്ത് മാതൃക കെട്ടിടമാക്കി മാറ്റുമെന്നും എല്ലാ ഗവർണറേറ്റുകളിലും മതിയായ വികസനങ്ങൾ പൂർത്തിയാക്കുമെന്നും ഹസൻ അൽ ഖുദ്ർ കൂട്ടിച്ചേർത്തു.

You might also like

Most Viewed