ബോയിംഗ് 737 സീരീസ് വിമാനങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി


ബോയിംഗ്് 737 മാക്സ് 8 എയർക്രാഫ്റ്റുകൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. അടുത്തിടെയായി രണ്ടു തവണ ഇതേ സീരീസിൽ പെട്ട വിമാനങ്ങൾ അപകടത്തിൽ പെട്ട സാഹചര്യത്തിലാണ് തീരുമാനം. കുവൈത്ത് വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് സർവീസുകൾക്കും വിലക്ക് ബാധകമാണ്.

കഴിഞ്ഞ ആഴ്ച എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനം പറന്നുയർന്ന ഉടനെ തകർന്നു വീണു 157 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇന്തോനേഷ്യയിൽ 189 പേരുടെ മരണത്തിനിടയായാക്കിയ അപകടത്തിലും ഇതേ സീരീസിലുള്ള ബോയിംഗ് വിമാനമാണ് തകർന്നത്. ഈ സാഹചര്യത്തിലാണ് കുവൈത്ത് വ്യോമയാന വകുപ്പ് മാക്സ് 8 എയർക്രാഫ്റ്റുകൾക്കു വിലക്കേർപ്പെടുത്തിയായത്.

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നും ട്രാൻസിറ്റ് സർവീസുകൾക്കും വിലക്ക് ബാധകമാണെന്നും ΔΓΧΑ വ്യക്തമാക്കി. എത്യോപ്യൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ, തുർക്കി, ഫ്രാൻസ് തുടങ്ങി നാൽപതോളം രാജ്യങ്ങൾ അമേരിക്കൻ വിമാനക്കന്പനിയായ ബോയിങ്ങിന്റെ മാക്സ് 8 സീരീസിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ മാക്സ് 8 വിമാനങ്ങൾ സുരക്ഷിതമാണെന്ന് പറഞ്ഞ അമേരിക്കയും നിലപാടിൽ മാറ്റം വരുത്തി ബോയിംഗ് 737 വിമാനങ്ങൾ പിൻവലിച്ചതായാണ് റിപ്പോർട്ടുകൾ.

You might also like

Most Viewed