ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിൽ വിസാ നിയന്ത്രണം


കുവൈത്ത് സിറ്റി: ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി ഇല്ലാതെ പാകിസ്ഥാൻ ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്ത് സന്ദർശന വിസ നൽകരുതെന്ന് നിർദ്ദേശം. പാകിസ്ഥാൻ, ബംഗ്ലാദേശ്, സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ രാജ്യക്കാർക്കാണ് വിസ അനുവദിക്കുന്നതിൽ പുതിയ നിബന്ധന ഏർപ്പെടുത്തിയത്.

ഇത് സംബന്ധിച്ച് വിവിധ ഗവർണറേറ്റുകളിലെ താമസകാര്യവകുപ്പ് ഓഫീസുകൾക്കു ആഭ്യന്തര മന്ത്രാലയംസർക്കുലർ അയച്ചു. 

തൊഴിൽ വിസ അനുവദിക്കുന്നതിൽ ഈ രാജ്യക്കാർക്കു നേരത്തെ തന്നെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നിയന്ത്രണം. ഈ രാജ്യങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോൾ നിയന്ത്രണം പിൻവലിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed