രക്തദാന ക്യാന്പ് സംഘടിപ്പിച്ചു


കുവൈത്ത് . ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്‍റെ പങ്കാളിത്തത്തോടെ അടിയന്തിര രക്തദാനക്യാന്പുകള്‍ സംഘടിപ്പിച്ചു. പരിശുദ്ധ റംസാന്‍ കാലത്ത് ഉണ്ടാകാനിടയുള്ള രക്തദാതാക്കളുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത്, കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്‍റെ പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് കുവൈത്തിലെ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലും, ലേബര്‍ ക്യാന്പുകളുടെ കേന്ദ്രമായ മഹബുലയിലും പ്രത്യേക രക്തദാന ക്യാന്പുകള്‍ സംഘടിപ്പിച്ചത്. 

ബിഡികെ കുവൈത്ത് ടീം 2019ല്‍ വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പിന്തുണയോടെ സംഘടിപ്പിക്കുന്ന എട്ടാമത്തെ ക്യാന്പാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഈ വൃതാനുഷ്ഠാനകാലത്ത് തന്നെ ഒരു ക്യാന്പ് കൂടി ഈ വരുന്ന 24 ന് ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ സംഘടിപ്പിച്ചിക്കുന്നുണ്ട്.

സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്‍റെ ഡോക്ടര്‍മാരും, പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ നാല്‍പതോളം വരുന്ന മെഡിക്കല്‍ സംഘമാണ് ക്യാന്പുകളുടെ നടത്തിപ്പിനായി രണ്ടു കേന്ദ്രങ്ങളിലായെത്തിയത്. 

ക്യാന്പുകളുടെ ഒൗദ്യോഗിക ഉദ്ഘാടനം യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ മാനേജര്‍ അഡ്വ. ജോണ്‍ തോമസ് നിര്‍വഹിച്ചു. രക്തദാനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയാറാക്കിയിട്ടുളള ബിഡികെ കുവൈത്തിന്‍റെ വെബ് സൈറ്റിന്‍റെ ഉദ്ഘാടനം ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം പ്രതിനിധി ഡോ. ആന്‍റണി സെബാസ്റ്റ്യന്‍ ഡിക്രൂസ് നിര്‍വഹിച്ചു. കുവൈത്തിലെ പ്രമുഖ വെബ് ഡിസൈന്‍ സ്ഥാപനമായ ജമന്തി ഡിസൈന്‍ ആണ് ബിഡികെ കുവൈത്തിന് സൗജന്യമായി വെബ് സൈറ്റ് നിര്‍മിച്ചു നല്‍കിയത്. രക്തദാനതത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, രക്താവശ്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യം കൂടാതെ രക്തദാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

You might also like

Most Viewed