ഹൈ​ടെ​ക് ക​ള്ളന്മാ​ര്‍; ഉ​പ​ഭോ​ക്താ​ക്ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബാ​ങ്കു​ക​ള്‍


കുവൈത്ത്  : ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പിന് പുത്തന്‍ രീതികളുമായി ഹൈടെക് കള്ളന്മാര്‍ പുറത്തറങ്ങിയതായും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും ബാങ്കുകള്‍ അഭ്യര്‍ഥിച്ചു. ബാങ്ക് തൊഴിലാളിയെന്ന് പരിചയപ്പെടുത്തി വിളിക്കുന്ന തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അതിന് സഹായിക്കാമെന്ന വ്യാജേനയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. കഴിഞ്ഞ ദിവസം നന്നായി അറബി സംസാരിക്കുന്ന തട്ടിപ്പുകാര്‍ ബാങ്ക് ഉപഭോക്താവിനെ സമീപിക്കുകയും തട്ടിപ്പ് സംഘം പറഞ്ഞതിനുസരിച്ച്‌ എടിഎം കാര്‍ഡ് നന്പരും നാലക്ക പിന്‍നന്പര്‍ നല്‍കുകയും ചെയ്തിനെ തുടര്‍ന്നു പണം നഷ്ടപ്പെടുകയായിരുന്നു. 

നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായിരിക്കുന്നത്. ബാങ്കുകള്‍ ഒരിക്കലും നാലക്ക സ്വകാര്യ പിന്‍നന്പര്‍ ചോദിക്കില്ലെന്നും വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ ആര്‍ക്കും നല്‍കരുതെന്നും ബാങ്കുകള്‍ അറിയിച്ചു. സംശയം തോന്നുന്ന ടെലിഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ഇമെയിലുകള്‍ക്ക് പ്രതികരിക്കരുതെന്നും ബാങ്കിംഗ് വിവരങ്ങള്‍ ഒരു കാരണവശാലും നല്‍കരുതെന്നും അധികൃതര്‍ പറഞ്ഞു

You might also like

Most Viewed