20,000 പേരുടെ ഇഖാമ റദ്ദാക്കി


കുവൈത്ത്: വർക്ക് പെർമിറ്റും വിദ്യാഭ്യാസ യോഗ്യതയും പൊരുത്തപ്പെടാത്തതിന്റെ പേരിൽ 3 വർഷത്തിനിടെ 20,000 വിദേശികളുടെ താമസാനുമതി രേഖ (ഇഖാമ) റദ്ദാക്കി. വിവിധ ഏജൻസികളെ കം‌പ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിച്ചതോടെയാണു രേഖകളിലെ പൊരുത്തമില്ലായ്മ കണ്ടെത്താൻ സാധിച്ചതെന്ന് സാമ്പത്തികാര്യമന്ത്രി മറിയം അൽ അഖീൽ പറഞ്ഞു. ലേബർ വീസയിൽ കുവൈത്തിൽ എത്തിയവർ പിന്നീട് മറ്റു ജോലികൾ സമ്പാദിക്കുന്ന അവസ്ഥയുണ്ട്. ഇത്തരക്കാരുടെ ഇഖാമയാണ് റദ്ദാക്കിയത്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചാകണം തൊഴിൽ എന്നതാണ് നയം. എന്നാൽ പല തസ്തികകളിലും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ് തൊഴിലെടുക്കുന്നതെന്നു കണ്ടെത്തിയിരുന്നു. ക്രമക്കേടുകൾ കണ്ടെത്തുന്നതിന് വർക്ക് പെർമിറ്റിലെ വിവരങ്ങളും വിദ്യാഭ്യാസയോഗ്യതയും വിവിധ ഏജൻസികളുടെ നെ‌റ്റ്‌വർക്ക് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി ആരംഭിച്ചിരുന്നു.

You might also like

Most Viewed