അനധികൃത പിരിവ് : നടപടി ശക്തമാക്കുന്നു


കുവൈത്ത് : കുവൈത്തില്‍ അനധികൃത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. അനുമതിയില്ലാതെയുള്ള ധനസമാഹരണം ഒരുനിലക്കും അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.അടുത്ത മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രത്യേക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്‌ അല്‍ ഖബ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിനെ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാക്കുന്നത് തടയുകയാണ് ലക്ഷ്യം.

രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് സാന്പത്തിക സമാഹരണം നടത്താന്‍ അനുവദിക്കില്ല. സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കും. സംശയകരമായ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുവൈത്തില്‍നിന്ന് പണമയക്കുന്നത് നിയന്ത്രിക്കാന്‍ തൊഴില്‍-സാമൂഹികക്ഷേമ മന്ത്രാലയവുമായി സഹകരിച്ച്‌ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കും. വിദേശികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം പിരിക്കുന്നത് ഒാരോരുത്തരുടെയും ഇഖാമയുമായി ബന്ധപ്പെടുത്തി സൂക്ഷ്മമായി നിരീക്ഷിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും.

ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായ എട്ട് ഈജിപ്ത് പൗരന്മാരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. അറസ്റ്റുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് മന്ത്രിസഭ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്തൊക്കെ നടപടികളാണ് ഇക്കാര്യത്തില്‍ തീരുമാനിക്കേണ്ടത് എന്ന കാര്യം മന്ത്രിസഭയോഗത്തില്‍ തീരുമാനിക്കും.ഈജിപ്ത് ഇന്‍റര്‍പോളിെന്‍റ നിര്‍ദേശത്തെ തുടര്‍ന്ന് കുവൈത്ത് പൊലീസാണ് എട്ടംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്.

You might also like

Most Viewed