കു​വൈ​ത്തി​ക​ളു​ടെ വി​ദേ​ശി ഭാ​ര്യ​മാ​ര്‍​ക്ക്​ പൗ​ര​ത്വം


കുവൈത്ത്‌ : കുവൈത്തികളുടെ വിദേശികളായ ഭാര്യമാര്‍ക്ക് വിവാഹത്തിന് ശേഷം 18 വര്‍ഷം കഴിഞ്ഞാല്‍ പൗരത്വം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഇതുസംബന്ധിച്ച്‌ ഉത്തരവ് വൈകാതെ ഉണ്ടാവും. ഇങ്ങനെ പൗരത്വം ലഭിച്ചവര്‍ക്ക് കുവൈത്തി പൗരന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അവകാശമുണ്ടാകും.

മരിച്ച കുവൈത്തിയുടെ വിധവയായ ഭാര്യക്കും 18 വര്‍ഷത്തിനുശേഷം രാജ്യത്തിെന്‍റ പൗരത്വം ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകും.പൗരത്വവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.പാര്‍ലമെന്‍റിലെ ആഭ്യന്തര-പ്രതിരോധ സമിതി സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ വിവാഹത്തിനു ശേഷം 18 വര്‍ഷം കഴിഞ്ഞാല്‍ കുവൈത്തികളുടെ വിദേശികളായ ഭാര്യമാര്‍ക്ക് പൗരത്വം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

You might also like

Most Viewed