അ​ബ്​​ദ​ലി അ​തി​ര്‍​ത്തി​യി​ല്‍ നാ​ല്​ കി​ലോ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി


കുവൈത്ത് : ഇറാഖില്‍നിന്നും കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നാലു കിലോ ലഹരിവസ്തുക്കള്‍ അബ്ദലി കസ്റ്റംസ് അധികൃതര്‍ പിടികൂടി. പാകിസ്താനി ഡ്രൈവറില്‍ നിന്നാണ് സംഘം ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഇറാഖില്‍ നിന്നു ലോറി മാര്‍ഗം കുവൈത്തിലെത്തിയ ഇവരെ സംശയത്തെ തുടര്‍ന്ന് വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ നാല് കിലോ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. പ്രതികളെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

You might also like

Most Viewed