സ്വര്‍ണവില കുതിച്ചുയരുന്നു; ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില


കുവൈത്ത്  : കുവൈത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് നിലവിലെ വില 1,452 ഡോളറിലെത്തിയതായാണ് റിപ്പോര്‍ട്ട്. വില വര്‍ധനവ് കുവൈത്തിലെ പ്രാദേശിക സ്വര്‍ണ്ണ വിപണികളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് .

ഒരു ഗ്രാം 21 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇപ്പോള്‍ കെഡി 12.2 ( 40 ഡോളര്‍ ) ആണെന്നാണ് റിപ്പോര്‍ട്ട്. അതെസമയം 18 കാരറ്റിന്റെ ഒരു ഗ്രാമിന്റെ വില 10.8 കെഡിയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള സ്വര്‍ണ്ണ വിലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിനെത്തുടര്‍ന്ന് മിക്ക പ്രാദേശിക സ്വര്‍ണ്ണക്കടകളിലും വില്‍പ്പന അടുത്തിടെ കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രാദേശിക വിപണികളില്‍ ഒരു കിലോഗ്രാം സ്വര്‍ണത്തിന് വില 14,100 കെഡി (, 46,200 ഡോളര്‍ ) എത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

You might also like

Most Viewed