വിമാനത്തിലെ ശുചിമുറിയില്‍ യുവതിക്ക് സുഖപ്രസവം


കുവൈറ്റ് : വിമാനയാത്രക്കിടെ ഫിലിപ്പീനിയന്‍ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തരമായി ലാന്റ് ചെയ്തു.ദോഹയില്‍നിന്നും ബൈറൂത്തിലേക്ക് പോകുകയായിരുന്ന വിമാനം. ഇതിനിടയിലാണ് യാത്രക്കാരിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം.ഇതോടെ കുവൈറ്റ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിനു അനുമതി തേടുകയും, വിമാനത്തില്‍ യാത്രചെയ്യുന്ന ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ട് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.എന്നാല്‍ ഇതിനോടകം യുവതി വിമാനത്തിന്റെ ശുചിമുറിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.വിമാനത്തിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലും പരിചയവും ആണ് യുവതിയ്ക്ക് തുണയായത്.

You might also like

Most Viewed