റിക്രൂട്ട്‌മെന്റ് തട്ടിപ്പിനിരയായ മംഗലാപുരം സ്വദേശികള്‍ നാട്ടിലെത്തി


കുവൈത്ത് :  റിക്രൂട്മെന്റ് തട്ടിപ്പിനിരയായി കുവൈത്തിലെത്തിയ മംഗലാപുരം സ്വദേശികൾ ഏഴു മാസത്തെ ദുരിതജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങി. തട്ടിപ്പിനിരയായ നൂറ്റിപ്പത്തോളം ഇന്ത്യക്കാരിൽ അവശേഷിക്കുന്ന സംഘമാണ് ഞായറാഴ്ച രാത്രി നാട്ടിലേക്കു വിമാനം കയറിയത്. കെ.കെ.എം.എ കർണാടക ഘടകം മുൻകൈ എടുത്താണ് ഇവർക്ക് വിമാനടിക്കറ്റ് ഉൾപ്പെടെ ലഭ്യമാക്കിയത്.മംഗലാപുരത്തെ മാണിക്യ അസോസിയേറ്റ്‌സ് എന്ന ഏജൻസി വഴിയാണ് ഇവർ കുവൈത്തിലെത്തിയത്. ആളൊന്നിന് 70000 രൂപ ഈടാക്കിയായിരുന്നു റിക്രൂട്മെന്റ്. ഭക്ഷണത്തിനു പോലും വഴിമുട്ടിയപ്പോൾ ഇവർ ഫെയിസ്ബൂക് ലൈവ് വഴി നത്തിയ സഹായാഭ്യാർത്ഥനയെ തുടർന്നാണ് വിവരം പുറം ലോകമറിഞ്ഞത്.

 

You might also like

Most Viewed