ടര്‍ക്കിഷ് മാര്‍ക്കറ്റിലേക്ക് പ്രവാസികളുടെ ഒഴുക്ക്


കുവൈറ്റ് : കുവൈറ്റിലെ തുര്‍ക്കിഷ് മാര്‍ക്കറ്റിലേക്ക് പ്രവാസികളുടെയും സ്വദേശികളുടെയും ഒഴുക്ക്. കുറഞ്ഞ വരുമാനമുള്ളവരെ ലക്ഷ്യമിട്ട് ഇവിടെ കാലാവധി കഴിയാറായ ഭക്ഷ്യ വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്നുണ്ടെന്നാണ് പ്രവാസികളും സ്വദേശികളും പറയുന്നത്.

എങ്കിലും ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിന് മുന്പ്  ഇവയുടെ കാലാവധി അവസാനിക്കുന്ന തീയ്യതി നിര്‍ണ്ണയിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കാറുണ്ട് . ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷ്യമാര്‍ക്കറ്റുകളില്‍ പരിശോധന കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ആളുകള്‍ വ്യക്തമാക്കി .

ര്‍ന്ന ജീവിതച്ചിലവ് കാരണം തുര്‍ക്കിഷ് മാര്‍ക്കറ്റില്‍ നിന്നും വിലകുറച്ച്‌ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് താന്‍ കൂടുതലായും വാങ്ങുന്നതെന്ന് കുവൈറ്റ് പൗരനായ ജമാല്‍ അല്‍ ഹുസ്സൈനി വ്യക്തമാക്കി. 1.8 ലിറ്റര്‍ എണ്ണ അര ദിനാറിനാണ് താന്‍ ഇവിടെ നിന്നും വാങ്ങുന്നത്. അതെസമയം ഈ എണ്ണയ്ക്ക് മറ്റ് ഭക്ഷ്യ കേന്ദ്രങ്ങളില്‍ 1.25 ദിനാര്‍ നല്‍കേണ്ടി വരുന്നു.

കാലഹരണപ്പെടാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ഭക്ഷണം കഴിക്കുന്നത് ഒട്ടേറെ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോ. അയ്മാന്‍ റെസ മുന്നറിയിപ്പ് നല്‍കി. ഇത് വന്‍കുടല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

You might also like

Most Viewed