സന്ദര്‍ശക വിസ : ഭാര്യയ്ക്കും മക്കള്‍ക്കും ​ മാത്രം


കുവൈത്ത്: കുവൈത്തില്‍ മൂന്നുമാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ രാജ്യത്ത് താമസാനുമതിയുള്ള വിദേശികളുടെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മാത്രം. കുടുംബ സന്ദര്‍ശകര്‍ക്കും വാണിജ്യാവശ്യാര്‍ഥമുള്ള സന്ദര്‍ശകര്‍ക്കും ഒരു മാസത്തില്‍ കൂടുതല്‍ വിസ കാലാവധി അനുവദിക്കരുതെന്ന് താമസകാര്യ മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
താമസകാര്യ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പ്രകാരം മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ സന്ദര്‍ശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക. ബിസിനസ് ആവശ്യാര്‍ഥമുള്ള സന്ദര്‍ശകര്‍ക്കും ഒരുമാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കില്ല. വിദേശികള്‍ക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ) സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 500 ദീനാര്‍ ശന്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാന്‍ 250 ദീനാര്‍ മതി. സ്പോണ്‍സറുടെ ജോലിയും സാഹചര്യങ്ങളും സന്ദര്‍ശനത്തിെന്‍റ ഉദ്ദേശ്യവും അനുസരിച്ച്‌ എമിഗ്രേഷന്‍ മാനേജര്‍ക്ക് വിസ കാലാവധി വെട്ടിക്കുറക്കാന്‍ അവകാശമുണ്ടാവും.

You might also like

Most Viewed