കുവൈത്തിൽ സംയുക്ത സ്വാതന്ത്ര്യദിന രക്തദാന ക്യാമ്പ്


കുവൈത്ത്: ഭാരതത്തിന്‍റെ 73-ാ മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ, ഭാരതീയ പ്രവാസി പരിഷത്ത്, ഫർവാനിയ ഏരിയ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ; ജാബ്രിയ ബ്ലഡ് ബാങ്കിൽ ഓഗസ്റ്റ് 15 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പ്രവാസികൾ സന്നദ്ധപ്രവർത്തനത്തിനും രക്തദാനത്തിനുമായി ഇവിടെ ഒത്തു ചേർന്നു.
 
ക്യാമ്പിന്‍റെ ഔപചാരികമായ ഉദ്ഘാടനകർമ്മം ഭാരതീയ പ്രവാസി പരിഷത്ത്, കുവൈത്ത് ജനറൽ സെക്രട്ടറി നാരായണൻ ഒതയത്ത് നിർവഹിച്ചു. ബിഡികെ കുവൈത്ത് ഉപദേശക സമിതി അംഗവും വിമുക്ത ഭടനുമായ മുരളി എസ്. പണിക്കർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബിഡികെ കുവൈത്ത് പ്രസിഡന്‍റ് രഘുബാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സേവാദർശൻ കുവൈത്ത് ജനറൽ സെക്രട്ടറി പ്രവീൺ പിള്ള, ബിപിപി വൈസ് പ്രസിഡന്‍റ് ബിനോയ് സെബാസ്റ്റ്യൻ, ഫർവാനിയ ഏരിയ ജനറൽ സെക്രട്ടറി ജയശങ്കർ, യൂണിമണി പ്രതിനിധി രാജ് ഭണ്ടാരി എന്നിവർ ആശംസകൾ നേർന്നു സാസാരിച്ചു. ബിപിപി സെൻട്രൽ കമ്മിറ്റി അംഗം രാജേഷ് ആർ. ജെ. സ്വാഗതവും ബി ഡി കെ കുവൈത്ത് രക്ഷാധികാരി മനോജ് മാവേലിക്കര നന്ദിയും പറഞ്ഞു.

You might also like

Most Viewed