കുവൈത്തില്‍ വിദേശരാജ്യക്കാര്‍ക്ക് നിശ്ചിത ക്വാട്ട ഏര്‍പ്പെടുത്താന്‍ അനുമതി


കുവൈത്ത് സിറ്റി : ഇന്ത്യക്കാര്‍ ഉള്‍പ്പെടയുള്ള വിദേശ രാജ്യക്കാര്‍ക്ക് ഭീഷണിയായി നിശ്ചിത ക്വാട്ട സംവിധാനം ഏര്‍പ്പെടുത്താന്‍ കുവൈത്ത് മന്ത്രിസഭയുടെ അനുമതി. രാജ്യത്തെ വിദേശി-സ്വദേശി  ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ രാജ്യക്കാര്‍ക്കും ക്വാട്ട സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന പാര്‍ലമന്റ് സമിതിയുടെ ശുപാര്‍ശ നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.  ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് വരുംദിവസങ്ങളില്‍ പുറപ്പെടുവിക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഓരോ രാജ്യങ്ങളില്‍ നിന്നുള്ളവരും സ്വദേശി ജനസംഖ്യയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ പാടില്ലെന്നതാണു ക്വാട്ട സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തില്‍ പ്രതിപാദിക്കുന്നത്.ക്വാട്ട സമ്പ്രദായത്തിനു മന്ത്രിസഭ അംഗീകാരം നല്‍കുന്നതോടെ വിദേശികള്‍ ഏറ്റവും അധികമുള്ള ഇന്ത്യന്‍ സമൂഹത്തെ ആയിരിക്കും ഏറ്റവും പ്രതികൂലമായി ബാധിക്കുക.14 ലക്ഷമാണു  നിലവിലെ സ്വദേശി ജനസംഖ്യ. അതുപ്രകാരം നിലവില്‍ 10 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് 1,40,000 പേര്‍ക്ക് മാത്രമേ രാജ്യത്ത് തുടരാന്‍ സാധ്യമാവുകയുള്ളൂ.നിയമം നടപ്പിലാവുകയാണെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

You might also like

Most Viewed