കുവൈത്ത് - ജിലീബ് ശുയൂഖ് പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കാന്‍ നീക്കം


കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളികള്‍ തിങ്ങിവസിക്കുന്ന അബ്ബാസിയ, ഹസ്സാവിയ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാന്‍ നീക്കം. വിദേശികളുടെ പ്രധാന പാര്‍പ്പിടമേഖലയായ ജിലീബ് അല്‍ ശുയൂഖ് പ്രദേശത്തെ മുഴുവന്‍ താമസക്കാരെയും ഒഴിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നതായി പ്രാദേശിക  ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 
 
പ്രദേശത്തെ താമസക്കാരെ പൂര്‍ണ്ണമായും നീക്കം ചെയ്തു സമഗ്രമായ വികസനപദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ മന്ത്രിസഭ പച്ചക്കൊടി കാട്ടിയതായിട്ടാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പ്രദേശത്ത് താമസിക്കുന്ന ബാച്ചിലേഴ്‌സിനെ  ഒഴിപ്പിച്ച് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ലേബര്‍ സിറ്റിയിലേക്ക് മാറ്റുവാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ലേബര്‍ സിറ്റിയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നത് വരെ ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കാന്‍ കാത്തിരിക്കേണ്ടതില്ലെന്നാണു മന്ത്രിസഭയുടെ പുതിയ തീരുമാനം. 
 
കുവൈത്ത് അന്താരാഷ്ട്ര  വിമാനത്താവളം, ഷദാദിയ യൂണിവേഴ്‌സിറ്റി തുടങ്ങിയ സുപ്രധാനവും തന്ത്രപ്രധാനവുമായ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന  മേഖലയാണു ജിലീബ് ശുയൂഖ്. ഇവിടെ 3 ലക്ഷത്തോളം താമസക്കാരുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.

You might also like

Most Viewed