കുവൈത്തില്‍ അഞ്ഞൂറ് പോലീസുകാര്‍ക്കെതിരെ അന്വേഷണം


കുവൈത്ത് സിറ്റി : കുവൈത്ത് അഭ്യന്ത്യര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്ട്രേഷന്‍ ഓഫ് കണ്‍ട്രോള്‍ ആന്റ് ഇന്‍സ്പെക്ഷന്‍ കഴിഞ്ഞ വര്‍ഷം അഞ്ഞൂറ് പോലീസുകാര്‍ക്കെതിരെ പരാതികള്‍ റെജിസ്റ്റര്‍ ചെയ്യുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായ അധികാര ദുര്‍വിനിയോഗം, വ്യാജ പരാതികള്‍, പോലീസ് നിയമത്തിന് വിരുദ്ധമായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കല്‍, അമിതമായ ബലപ്രയോഗങ്ങള്‍ എന്നിവയാണ് പരാതികള്‍ക്ക് അടിസ്ഥാനമായത്.  ഇവരെ കര്‍ക്കശമായി കൈക്കാര്യം ചെയ്യാനുള്ള നിര്‍ദേശമാണ് അഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുള്ളത്. 

You might also like

Most Viewed