ദൈവ നിന്ദ - കുവൈത്തിയുവതിയെ അറസ്റ്റ് ചെയ്തു


കുവൈത്ത് സിറ്റി: 

സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെ ദൈവ നിന്ദ നടത്തുകയും, ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കുവൈത്തി യുവതിയെ അറസ്റ്റ് ചെയ്തതായി കുവൈത്ത് അഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇവരെ കൈമാറി. ഹിജാബിനെ വിമര്‍ശിക്കുകയും, സ്വര്‍ഗപ്രവേശനമെന്ന ആശയത്തെ പരിഹസിക്കുകയും ചെയ്ത യുവതിക്കെതിരെ രാജ്യത്ത് കടുത്ത പ്രതിക്ഷേധം ഉയര്‍ന്നിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് അഭ്യന്തര മന്ത്രാലയം അറിയിച്ചു. 

You might also like

Most Viewed