തുറന്ന ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതിന് വിലക്കേർപ്പെടുത്തി മസ്‌കറ്റ് നഗരസഭ


മസ്കറ്റ്: വസ്ത്രങ്ങൾ ബാൽക്കണിയിൽ ഉണക്കാൻ ഇടുന്നവർക്ക് മുന്നറിയിപ്പുമായി നഗരസഭ. പിഴയും തടവും ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് മസ്കറ്റ് നഗരസഭ അറിയിച്ചു. പൊതുസ്ഥലങ്ങളോട് ചേർന്നുള്ള താമസ സ്ഥലങ്ങളിൽ വസ്ത്രങ്ങൾ തുറന്നിട്ട ബാൽക്കണിയിൽ ഉണക്കാനിടുന്നത് നിയമ വിരുദ്ധമാണെന്ന് നഗരസഭ വ്യക്തമാക്കി.
മറയുള്ള ബാൽക്കണി വസ്ത്രങ്ങൾ ഉണക്കാൻ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നും നഗരസഭ പ്രസ്താവനയിൽ അറിയിച്ചു.50 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും 24 മണിക്കൂർ മുതൽ ആറ് മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന രൂപത്തിലുള്ള ഉപയോഗത്തെയാണ് നഗരസഭ വിലക്കിയിരിക്കുന്നത്.

You might also like

Most Viewed