കുവൈത്ത് മന്ത്രിസഭ രാജിവെച്ചു


കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹാണു സർക്കാറിന്റെ രാജി അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിനു സമർപ്പിച്ചത്.

മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനായി സർക്കാരിന്റെ രാജി പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അമീറിന് സമർപ്പിച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മുസാരാമാണു അറിയിച്ചത്. ആഭ്യന്തര മന്ത്രിയടക്കം മൂന്നിലേറെ മന്ത്രിമാർക്കെതിരെ പാർലമെന്റിൽ കുറ്റവിചാരണ നടക്കാനിരിക്കേയാണു നാടകീയമായി പ്രധാനമന്ത്രി മന്ത്രി സഭയുടെ രാജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസം കുറ്റ വിചാരണക്കൊടുവിൽ പൊതുമരാമത്ത്വകുപ്പ് മന്ത്രിയും ഏക വനിത മന്ത്രിയുമായ ജിനാൻ അൽ ബുഷഹരി രാജിവെച്ചിരുന്നു.

You might also like

Most Viewed