കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷൂറൻസ് ഫീസ് അടുത്ത വർഷം വർദ്ധിപ്പിക്കും


കുവൈത്ത് സിറ്റി : വിദേശികളുടെ ആരോഗ്യ ഇൻഷൂറൻസ് ഫീസ് അടുത്ത വർഷം വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ വിദേശി തൊഴിലാളി 50, ഭാര്യക്ക് 40 ദിനാറും , കുട്ടികൾക്ക് 30 ദിനാറുമാണ് നൽകുന്നത്. പുതിയ നിരക്ക് പ്രകാരം 130 ദിനാറായി നിജപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.  വിദേശികളുടെ ചികിത്സാ സൗകര്യത്തിനായി കഴിഞ്ഞ വർഷമാണ് ദമാൻ കന്പിനിക്ക് സർക്കാർ രൂപം നൽകിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദമാൻ ക്ലിനിക്കുകളും ആശുപത്രിയും സ്ഥാപിക്കുന്നതിന്‍റെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

rn

കഴിഞ്ഞ ദിവസമാണ് ദമാന്‍റെ ആദ്യ ക്ലിനിക്ക് ഹവല്ലിയിൽ ഉദ്ഘാടനം ചെയ്തത്. ദമാൻ ആശുപത്രികൾ പ്രവർത്തനം ആരംഭിച്ച ശേഷമായിരിക്കും വർദ്ധനവ് നടപ്പിലാക്കുകയെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ പരിശോധന, എക്സ്റേ , ലാബ് പരിശോധനകൾ മുതലായവ ഉൾക്കൊള്ളിച്ചു കൊണ്ടാണു ആരോഗ്യ ഇൻഷൂറൻസ് ഫീസ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. ദമാൻ ക്ലിനിക്കുകളിലെ നിലവിലെ ഫീസ് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളുടെ നിരക്കിനു തുല്യമായിരിക്കും. വിദേശികളുടെ ചികിത്സ സർക്കാർ ആശുപത്രികളിൽ നിന്നും മാറ്റുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ആറു ഗവർണറേറ്റുകളിലും സ്ഥാപിക്കുന്ന ദമാൻ ആശുപത്രികളുടെ പ്രവർത്തനം അടുത്ത വർഷം പകുതിയോടെ ആരംഭിക്കുമെന്നാണു കരുതുന്നത്. 

You might also like

Most Viewed