കുവൈത്തിൽ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍


കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ മാസം കാണാതായ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം ക്ലാപ്പന സ്വദേശി മോഹന്‍ റോയി (48)യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ മിന അബ്‍ദുല്ലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ നവംബര്‍ 25 മുതല്‍ കാണാനില്ലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്ന് അദ്ദേഹത്തിന്റെ പഴ്‍സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കും മൃതദേഹം വിട്ടുനല്‍കുക. 

You might also like

Most Viewed