കുവൈത്തിൽ‍ പാർ‍പ്പിടാനുമതിക്ക് ഇനി രണ്ട് പോലീസ് ക്ലിയറൻ‍സുകൾ‍ നിർ‍ബന്ധം


കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ആദ്യമായി ജോലിക്ക് വരുന്ന പ്രവാസികൾ‍ക്ക് പാർ‍പ്പിടാനുമതി ലഭിക്കണമെങ്കിൽ‍ ഇനി മുതൽ‍ രണ്ട് പോലീസ് ക്ലിയറന്‍സുകൾ‍ നിർ‍ബന്ധം. ഇത് സംബന്ധിച്ച്‌ കുവൈത്ത് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തേക്ക് പുതുതായി ജോലി വിസയിലെത്തുന്ന പ്രവാസികൾ‍ ഒരു തരത്തിലുമുള്ള കുറ്റകൃത്യങ്ങളിലും ഏർ‍പ്പെട്ടവരല്ലെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് പോലീസ് ക്ലിയറൻസുകൾ‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്. പോലീസ് ക്ലിയറൻസിൽ‍ ഒരെണ്ണം അവരുടെ രാജ്യത്തുള്ള കുവൈത്ത് എംബസിയിൽ‍ അറ്റസ്റ്റ് ചെയ്തിരിക്കണം. 

കുവൈത്തിലെത്തുന്നതിന് മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച പോലീസ് ക്ലിയറൻസ് ആയിരിക്കണം ഇത്. രണ്ടാമത്തെ ക്ലിയറൻസ് കുവൈത്തിലെ ഫോറൻ‍സിക് ഡിപ്പാർ‍ട്ട്‌മെന്റിൽ‍ നിന്നുമാണ് ലഭിക്കേണ്ടത്. ഇതിനും മൂന്ന് മാസത്തെ സമയപരിധിയാണ് വച്ചിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്നതിന്റെ ഭാഗമായാണ് കുവൈത്തിന്റെ പുതിയ നിയമ ഭേദഗതി.

You might also like

Most Viewed