കുവൈത്തിൽ 700 തടവുകാർക്ക് പൊതു മാപ്പ് നൽകുന്നു


കുവൈത്ത്‌ സിറ്റി:  ഇന്ത്യക്കാരുൾപ്പെടെയുള്ള 700 തടവുകാർക്ക് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് പൊതുമാപ്പ് നൽകുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ തെറ്റുതിരുത്തൽ, ശിക്ഷനടപ്പാക്കൽ വിഭാഗം മേധാവി മേജർ ജനറൽ ഫറാജ്‌ അൽ സ അബിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസുരക്ഷ, ഭീകരവാദം തുടങ്ങിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ ഒഴികെയുള്ള തടവുകാർക്കാണ്‌ പൊതുമാപ്പ്‌ ആനുകൂല്യം ലഭിക്കുക.  പൊതുമാപ്പിന്‌ അർഹരായ തടവുകാരെ മോചിപ്പിക്കുകയോ ശിക്ഷാകാലാവധി പകുതിയായോ മൂന്നിലൊന്നോ ആയി കുറയ്ക്കുകയോ ചെയ്യും. ജയിൽമോചിതരാകുന്ന പ്രവാസിതടവുകാരെ ഉടൻതന്നെ സ്വന്തംരാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും ഫറാജ്‌ അൽ സ അബി പറഞ്ഞു.

You might also like

Most Viewed