പരിഷ്‌കരിച്ച വിദേശി നിക്ഷേപ നിയമം പ്രാബല്യത്തില്‍


മസ്കത്ത്: വിദേശികൾക്ക് നിശ്ചിത മേഖലകളിൽ നൂറ് ശതമാനം മുതൽ മുടക്ക് നടത്താൻ കഴിയുന്നതുൾപ്പടയുള്ള പരിഷ്കരിച്ച വിദേശ നിക്ഷേപ നിയമം പ്രാബല്യത്തിൽ. സർക്കാർ നൽകിയ സമയ പരിധിക്കുള്ളിൽ പദ്ധതികൾ യാഥാർഥ്യമാക്കുന്ന നിക്ഷേപകർക്ക് കുറഞ്ഞ മൂലധന പരിധിയെന്ന നിബന്ധന പുതിയ നിയമത്തിൽ ഒഴിവാക്കി നൽകുകയും ചെയ്യും. കഴിഞ്ഞ ജൂലൈ ആദ്യത്തിലാണ് നിയമം സംബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറു മാസം തികഞ്ഞതോടെയാണ് ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വന്നത്. പദ്ധതി സ്ഥാപിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള സാധനങ്ങൾ, മെഷിനറികൾ തുടങ്ങിയവ നിക്ഷേപകന് നേരിേട്ടാ അല്ലെങ്കിൽ മൂന്നാം കക്ഷി മുഖേനയോ ഇറക്കുമതി ചെയ്യാം. നികുതി ബാധ്യത ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

You might also like

Most Viewed