ആദ്യ ശമ്പളം രണ്ട് മാസത്തിനകം നൽകണമെന്ന് മാൻപവർ അതോറിറ്റിയുടെ മുന്നറിയിപ്പ്


കുവൈത്ത് സിറ്റി: വർക്ക് പെർമിറ്റ് ലഭിച്ച് രണ്ട് മാസത്തിനകം വിദേശ തൊഴിലാളിയുടെ ആദ്യ ശമ്പളം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കണമെന്ന് തൊഴിലുടമകൾക്ക് മാൻപവർ അതോറിറ്റിയുടെ മുന്നറിയിപ്പ്. പ്രസ്തുത സമയപരിധി കടന്നാൽ നിയമ നടപടി നേരിടേണ്ടിവരുമെന്നും അതോറിറ്റി വ്യക്തമാക്കി. 

മുഴുവൻ വിദേശികളുടെയും താമസാനുമതി രേഖ (ഇഖാമ) പുതുക്കൽ ഓൺ‌ലൈൻ വഴിയാക്കുന്നതിന് ക്രമീകരണം ചെയ്തുവരുന്നതായി ആഭ്യന്തരമന്ത്രാലയത്തിലെ ഐടി വകുപ്പ് അറിയിച്ചു.  ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നത് ഇതിനകം ഓൺ‌ലൈൻ വഴി ആക്കിയിട്ടുണ്ട്. 9000 ഗാർഹികതൊഴിലാളികൾ അപ്രകാരം ഓൺ‌ലൈൻ വഴി ഇഖാമ പുതുക്കി. ഡ്രൈവിങ് ലൈസൻസ് ഓൺ‌ലൈൻ വഴി പുതുക്കുന്ന സംവിധാനം വിജയകരമെന്ന് തെളിഞ്ഞതായി ഗതാഗത വകുപ്പ് അറിയിച്ചു. കഴിഞ്ഞ നവംബർ മധ്യത്തിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ഇതിനകം 17000 ഡ്രൈവിങ് ലൈസൻസ് ഓൺ‌ലൈൻ വഴി പുതുക്കി. അവന്യു മാൾ, അൽ കൂത്ത് മാൾ, ഹവല്ലിയിലെയും സിറ്റിയിലെയും അന്വേഷണ വിഭാഗം ഓഫിസ് എന്നിവിടങ്ങളിൽ സ്ഥാപിച്ച കിയോസ്കുകൾ വഴിയാണ് പുതുക്കിയ ലൈസൻസുകൾ വിതരണം ചെയ്യുന്നത്.

You might also like

Most Viewed