കുവൈത്ത് അമീറിന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രശംസ


കുവൈത്ത് സിറ്റി/വത്തിക്കാൻ സിറ്റി: ലോകവ്യാപകമായി സമാധാനവും സംവാദവും വളർത്തുന്നതിൽ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രശംസ. പുതുവർഷം പ്രമാണിച്ച് സന്ദർശനത്തിനെത്തിയ വത്തിക്കാനിലെ നോൺ റസിഡന്റ് സ്ഥാനപതി സ്വിറ്റ്സർലൻഡ് അംബാസിഡർ ബദർ അൽ തനൈബുമായുള്ള കൂടിക്കാഴ്ചയിലാണ് മാർപപ്പ ഇക്കാര്യം പറഞ്ഞത്. പുതുവർഷം പ്രമാണിച്ച് അമീറിന്റെ സന്ദേശം മാർപാപ്പയ്ക്ക് കൈമാറിയതായി സ്ഥാനപതി പറഞ്ഞു. ക്രിയാത്മക സംവാദങ്ങൾക്കുള്ള അമീറിന്റെ പരിശ്രമങ്ങളെ മാർപാപ്പ പ്രകീർത്തിച്ചു.

You might also like

Most Viewed