കൊറോണ; കുവൈത്തില്‍ വിദ്യാലയങ്ങള്‍ക്ക് രണ്ട് ആഴ്ചത്തേക്ക് അവധി


കുവൈത്ത് സിറ്റി: മാർച്ച് 1 മുതൽ കുവൈത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും രണ്ട് ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണു തീരുമനം. ദേശീയ ദിന ആഘോഷത്തോട് അനുബന്ധിച്ച് നിലവിൽ മാർച്ച് 1 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്. അതേ സമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനു നിമിഷം വർദ്ധിച്ചു വരികയാണു.

ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഇത് വരെയായി 26 പേർക്കാണു രോഗ ബാധ സ്ഥിരീകരിച്ചിരിച്ചത്. ഇവർ മുഴുവനും കഴിഞ്ഞ ദിവസം ഇറാനിൽ നിന്നും ഒഴിപ്പിക്കലിന്റെ ഭാഗമായി അവസാനത്തെ കുവൈത്ത് എയർ വേയ്സ് വിമാനത്തിലെ യാത്രക്കാരാണു. 126 പേരുള്ള ഈ സംഘത്തിലെ മുഴുവൻ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണു പാർപ്പിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ രോഗ ബാധ പടരാൻ സാധ്യത ഇല്ലാത്തതിനാൽ പൊതു ജനങ്ങൾ ഭയക്കേണ്ട സാഹചര്യം നിലവിലില്ല.

അതേ സമയം പ്രതിരോധ നടപടികൾ ശക്തമാക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ചു. കോപ്പറേറ്റീവ് സൊസൈറ്റികൾ കേന്ദ്രീകരിച്ച് സ്വദേശികൾക്ക് കൂടുതൽ മുഖാവരണം വിതരണം ചെയ്യുന്നറ്റിനുള്ള ക്രമീകരണം നടന്നു വരികയാണ്. കൂടാതെ മെഡിക്കൽ സ്റ്റോറുകളിൽ ഇവ ലഭ്യമാക്കുവാനും വില വർദ്ധിപ്പിക്കാതെ വിൽപന നടത്തുവാനും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫാർമ്മസികൾ കേന്ദ്രീകരിച്ച് വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ മുഖാവരണങ്ങൾക്ക് അമിത വില ഈടാക്കിയ 14 ഫാർമ്മസികൾ അടച്ചു പൂട്ടി. 

You might also like

Most Viewed