കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റീൻ നിർ‍ബന്ധം


കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ഹോട്ടൽ ബുക്കിംഗ് നിർ‍ബന്ധമാക്കിക്കൊണ്ട് വ്യോമയാന വകുപ്പിന്‍റെ സർക്കുലർ. സർക്കുലർ പ്രകാരം ഈ മാസം 21 മുതൽ കുവൈത്തിലെത്തുന്ന യാത്രക്കാർ കുവൈത്ത് മുസാഫിർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഏഴു ദിവസം ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയണം. ആറാം ദിവസം പി.സി.ആർ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ ഏഴു ദിവസത്തെ ഹോം ക്വാറന്‍റൈന്‍ കൂടി പൂർത്തിയാക്കണം. ഇതനുസരിച്ചു എല്ലാ യാത്രക്കാരും രണ്ടു തവണ നിർബന്ധമായും പി.സി.ആർപരിശോധനക്ക് വിധേയമാകേണ്ടി വരും. പരിശോധന ഹോട്ടൽ താമസം എന്നിവക്കുള്ള ചെലവ് മുസാഫിർ ആപ്ലിക്കേഷൻ വഴി അടക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട 35 രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശികൾക്കും പതിനാലു ദിവസം ഹോട്ടൽ ക്വാറന്‍റൈൻ നിർബന്ധമാണെന്നും സർക്കുലറിലുണ്ട് . ബിസ്സലാമ ആപ്ലിക്കേഷൻ വഴി എത്തുന്ന ഗാർഹികത്തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ , അവരുടെ ബന്ധുക്കൾ എന്നിവർക്ക് ബാധകമാകുന്നതാണ് ഈ നിർദേശം.

You might also like

Most Viewed