കുവൈത്തിലേക്ക് വിദേശികൾക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി


 

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്ന് മുതൽ വിദേശികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈത്തിൽ വിദേശികൾക്ക് പ്രവേശനം നൽകില്ല. കോവിഡ് സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. അതേസമയം സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്ക് പ്രവേശനം നൽകും. ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലുമാണ് ക്വാറന്റീനിൽ കഴിയേണ്ടത്. നേരത്തെ ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

You might also like

Most Viewed