കുവൈത്തിൽ കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ സജ്ജമാണെന്ന് സേന

കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ സജ്ജമാണെന്ന് സേനാവിഭാഗങ്ങൾ അറിയിച്ചു. പൊലീസും നാഷണൽ ഗാർഡും ആണ് കർഫ്യൂ പ്രഖ്യാപനം ഉണ്ടായാൽ ഏതു സമയത്തും നടപ്പാക്കാൻ പൂർണ സജ്ജമാണെന്ന് വ്യക്തമാക്കിയത്.
കോവിഡ് വ്യാപനം സങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.