കുവൈത്തിൽ വിദേശികൾക്കും കോവിഡ് വാക്സിനേഷൻ ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് നേരത്തെ മുതൽ വാക്സിൻ നൽകിയിരുന്നെങ്കിലും ഇപ്പോൾ പ്രായമായവരും മാറാരോഗമുള്ളവരുമായ വിദേശികളെ കൂടി സ്വീകരിച്ചു തുടങ്ങി. മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെ 25 വാക്സിനേഷൻ സെന്ററുകളാണ് ആരോഗ്യ മന്ത്രാലയം സജ്ജമാക്കിയിട്ടുള്ളത്.
ആരോഗ്യ കാരണങ്ങളാൽ വീട് വിട്ട് പുറത്തുപോകാൻ കഴിയാത്തവർക്കായാണ് മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ ആരംഭിച്ചത്.