കോവിഡ്: എമർജൻസി ഷെൽട്ടറുകളായി ഉപയോഗിക്കാൻ 91 സ്കൂളുകൾ ഒരുക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈറ്റിലെ വിവിധ ഗവർണറേറ്റുകളിൽ എമർജൻസി ഷെൽട്ടറുകളായി ഉപയോഗിക്കാൻ 91 സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കി. കോവിഡ് മഹാമാരി കാരണം രാജ്യം നേരിടുന്ന അസാധാരണ സാഹചര്യം പരിഗണിച്ചാണ് ഇത്തരമൊരു നിർദേശം. സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഈ സെന്ററുകളിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.