ശറഫിയയിൽ‍ കെ.എം.സി.സി പ്രവാസി സേവന കേ­ന്ദ്രം തുടങ്ങി


ജിദ്ദ : സർ‍ക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതി­കളിൽ‍ അംഗത്വം എടുക്കാനും മറ്റും സൗകരൃ­മൊ­രുക്കി ശറഫിയ കെ.എം.സി. സി സ്നേഹസ്പർ‍ശം കമ്മിറ്റിയുടെ നേ­തൃത്വത്തിൽ‍ പ്രവാസി സേവന കേ­ന്ദ്രം തുടങ്ങി. ശറഫിയ കെ.എം.സി.സി ഓഫീ­സിൽ‍ ആരംഭിച്ച പ്രവാസി സേവന കേ­ന്ദ്രം ഓണ്‍ലൈന്‍ സൗകരൃം പ്രയോജനപ്പെ­ടുത്തിയാണ് പ്രവർ‍ത്തിക്കുക. ജെ.എന്‍.എച്ച് ഗ്രൂപ് ചെയർ‍മാന്‍ വി.പി മുഹമ്മദലി കെ.എം.സി.സി പ്രവാസി സേവന കേ­ന്ദ്രം ഉദ്ഘാടനം ചെയ്തു. നിസാം മന്പാട് അധൃക്ഷത വഹിച്ചു.

പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് സി.കെ ഷാക്കിർ‍ സംസാരിച്ചു. നാസർ‍ വെളിയംകോട്, സി.സി കരീം, റസാഖ് അണക്കായി, ഹസന്‍ ബത്തേരി, ചെറിമഞ്ചേരി, റശീദ് വരി­ക്കോടന്‍, മുഹമ്മദലി കോങ്ങാട് സംസാരിച്ചു. നാസർ‍ ഒളവട്ടൂർ‍ സ്വാഗതവും സി.ടി ശിഹാബ് നന്ദിയും പറഞ്ഞു. റജിസ്ട്രേ­ഷന്‍ നടപടികൾ‍ക്ക് മജീദ് കള്ളിയിൽ‍, സി.സി റസാഖ്, റസാഖ് ചേ­ലക്കോട്, മജീദ് ചേളാരി, ശാഹുൽ‍ തൊ­ടി­കപ്പുലം നേതൃത്വം നൽ‍കി. ആദ്യ ഘട്ടമെന്നനിലയിൽ‍ ശനിയാഴ്ചകളിൽ‍ വൈകുന്നേ­രം ആറ് മുതൽ‍ രാ­ത്രി പത്ത് വരെയാണ് ശറഫിയ കെ.എം.സി.സി ഓഫിസിൽ‍ പ്രവാസി സേവനം പ്രവർ‍ത്തിക്കുക. ഇതു­ സംബന്ധമായ വിവിരങ്ങൾ‍ക്ക് 0555661045, 0534416520, 0564153150, 0501149011 എന്നീ നന്പറുകളിൽ‍ ബന്ധപ്പെടാവുന്നതാണ്. പെന്‍ഷനും ആനുകൂലൃങ്ങളും ലഭൃമാവാന്‍ മുഴുവന്‍ പ്രവാസി മലയാളികളും കേരള സർ‍ക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതി­യിൽ‍ അംഗത്വം എടുക്കണമെന്ന് ഷറഫിയ കെഎംസിസി സ്നേഹസ്പർ‍ശം കമ്മിറ്റി അഭ്യർ‍ത്ഥിച്ചു.

You might also like

Most Viewed