വനിതകൾ‍ക്ക് വാഹന ഇൻ‍ഷുറൻ‍സ് തുക വർദ്ധിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി


അബുദാബി : വനിതാ ഡ്രൈ­വിംഗ് അനുവദിച്ച സാ­ഹചര്യത്തിൽ‍ വനിതകൾ‍­ക്ക് വാഹന ഇൻ‍ഷുറൻ‍സ് തുക വർ‍­ദ്ധിപ്പിക്കാനുള്ള കന്പനികളുടെ നീക്കത്തിനെതിരെ മു­ന്നറിയിപ്പുമായി സൗദി. വനിതകളുടെ വാഹന ഡ്രൈ­വിംഗിലൂടെ അപകടം കൂടുമെന്ന് ചൂണ്ടിക്കാട്ടിയാണ് കന്പനി­കളുടെ നീക്കമെന്നാണ് റിപ്പോ­ർ‍­ട്ടുകൾ‍. ഇത് അനുവദിക്കാനാകില്ലെന്ന നിലപാ­ടിലാണ് അധികൃതർ‍.

വനിതാ ഡ്രൈ­വിംഗ് അനുവദിച്ച സാ­ഹചര്യത്തിലാണ് കന്പനികളുടെ നീക്കമെന്ന് അറബ് മാധ്യമങ്ങൾ‍ റിപ്പോ­ർ‍­ട്ട് ചെയ്തു. ഇവരുടെ വാഹന ഇൻ‍ഷൂ­റൻ‍സ് സംഖ്യ വർ‍­ദ്ധിപ്പിക്കാനാണ് നീ­ക്കം. വനിതകൾ‍ കൂടുതൽ‍ അപകടം വരുത്തുമെന്ന മു­ന്‍ധാരണ വെച്ചാണ് ഇൻ‍ഷൂറൻ‍സ് കന്പനികൾ‍ പ്രീമിയം തുക വർ‍­ദ്ധിപ്പിക്കാൻ‍ നീക്കം തു­ടങ്ങിയത്. ഈ വാ­ർ‍­ത്ത പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ‍. സൗദിയിൽ‍ പുതുതായി നിരത്തി­ലിറങ്ങുന്ന വനിതകൾ‍ പരിചയം കു­റഞ്ഞവരാണെന്നും അതിനാൽ‍ അപകട സാധ്യത കൂടുതലാണെന്നുമായിരുന്നു ഇൻഷൂറൻ‍സ് കന്പനികളുടെ ന്യായം. ഇതിൽ‍ 18നും 21നുമിടക്ക് പ്രായമുള്ള യുവതികൾ‍ കൂടുതൽ‍ അപകടം വരു­ത്താൻ സാധ്യതയുണ്ടെന്നും കന്പനി­ കൾ‍ കണക്കുകൂട്ടുന്നു. ഇൻ‍ഷൂറൻസ് കന്പനികളെക്കുറിച്ച് പരാതി ബോധി­പ്പിക്കാൻ കന്പനികളുടെ മേ­ൽ‍­നോട്ടം കൂടി വഹിക്കുന്ന സൗദി അറേ­ബ്യൻ‍ മോണിറ്ററി അതോറിറ്റി ഇലക്ട്രോണിക് സംവിധാനം ഒരുക്കിയിട്ടുണ്ട്.

You might also like

Most Viewed