നവകേരള നിർമ്മിതി : ബഹ്റൈൻ കേരളീയ സമാജത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു


മനാമ : പ്രളയക്കെടു­തിയിൽ പെട്ട കേ­രളജനതയ്ക്കു പിന്തുണ നൽകുന്നതിനും പ്രകൃ­തി തകർത്ത നാടിനു വേണ്ടി സമാജത്തിന് എന്തൊ­ക്കെ ചെയ്യാൻ കഴിയും എന്നതിനെപ്പറ്റിയും ആലോചി­ക്കുന്നതിനു വേണ്ടി ബഹ്റൈൻ കേ­രളീയ സമാജത്തിൽ അംഗങ്ങളുടെ ഓപ്പൺ ഫോറം സംഘടി­പ്പിച്ചു. പ്രസിഡണ്ട് പി.വി രാധാകൃ­ഷ്ണൻപിള്ള, ജനറൽ സെ­ക്രട്ടറി എം പി രഘു എന്നിവരുടെ നേ­തൃ­ത്വത്തിൽ നടന്ന യോഗത്തിൽ പ്രളയ ദുരി­ത ബാധിതർക്കു വേണ്ടി ഇതു­വരെ സമാജം നടത്തിയ പ്രവർത്തനങ്ങൾ മാ­തൃകാപരമായിരു­ന്നെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

പ്രളയ ദിനങ്ങളിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം നിരവധി പേ­ർക്ക് ഉപകാരപ്പെട്ടതാ­യും അതിന് പിന്നിൽ പ്രവർത്തി­ച്ചവരെ അഭിനന്ദിക്കുകയും ചെ­യ്തു. അതോ­ടൊ­പ്പം തന്നെ ടൺ കണക്കിന് സാധനങ്ങൾ കേരളത്തി­ലേ­യ്ക്കു കയറ്റി അയക്കാൻ കഴിഞ്ഞു. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ മാറ്റിവച്ചു കൊണ്ട് അതി­ലേ­ക്കായി നീക്കിവച്ച തുകകൾ ദുരി­താ­ശ്വാസ നിധിയി­ലേ­ക്ക് മാറ്റിവച്ചതും ഇനിയുള്ള പരിപാടികൾ സംഘടിപ്പിക്കു­മ്പോൾ അതിൽ നിന്നുള്ള വരുമാ­നം മുഖ്യമന്ത്രിയുടെ ദുരി­താ­ശ്വാസ നിധിയി­ലേ­ക്ക് നൽകാൻ കഴി­യണമെന്നും അംഗങ്ങളും ഭാരവാ­ഹികളും വ്യക്തമാക്കി.

ഓണത്തിന് നിശ്ചയിച്ചിരുന്ന എസ് പി ബാലസു­ബ്രഹ്മണ്യം, കെ.എസ് ചിത്ര എന്നിവരുടെ ഗാനമേള ഒക്ടോബറിൽ നടത്തുമെന്നും നവംബറിൽ ഓണസദ്യ നടത്തി അതിൽ നിന്നുള്ള വരുമാനം അടക്കം നവകേ­രള നിർമ്മി­തിയി­ലേ­യ്ക്ക് നൽകാനും തീരുമാനിച്ചതായി സംഘാടകർ പറഞ്ഞു. കേ­രളത്തിന്റെ അതിജീവനത്തിനു ബഹ്റൈൻ കേ­രളീയ സമാജത്തിന് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്യുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

You might also like

Most Viewed