റോയിട്ടേഴ്‍സ് മാധ്യമപ്രവർത്തകരുടെ അപ്പീൽ മ്യാന്‍മർ‍ കോടതി തള്ളി


വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്‍റെ മാധ്യമപ്രവർത്തകരെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ‍ മ്യാന്‍മർ ഹൈക്കോടതി തള്ളി. രാജ്യത്തിന്‍റെ ഔദ്യോഗിക വിവരങ്ങൾ ചോർ‍ത്തി എന്ന കുറ്റം ചുമത്തിയാണ് ഇവരെ ജയിലിലടച്ചത്. 

റോഹിങ്ക്യൻ വംശഹത്യ റിപ്പോർ‍ട്ട് ചെയ്തതിന്‍റെ പേരിലാണ് റോയിട്ടേഴ്സ് മാധ്യമപ്രവർ‍ത്തകരായ വാൻ ലോൺ‍, ക്യോ സോയ് ഊ എന്നിവരെ മ്യാന്‍മർ‍ കോടതി ശിക്ഷിച്ചത്. മതിയായ തെളിവുകൾ ഇല്ലാതെയാണ് മാധ്യമപ്രവർ‍ത്തകരെ ശിക്ഷിച്ചതെന്നും ഇവരെ ഉടനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അപ്പീൽ‍. എന്നാൽ‍ നിരപരാധികളാണെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഇല്ലെന്നും മാധ്യമ മൂല്യങ്ങൾ‍ക്ക് എതിരായാണ് ഇവരുടെ പ്രവർ‍ത്തനമെന്നും മ്യാന്‍മർ ഹൈക്കോടതി ജഡ്ജി ഓങ് നൈങ് ചൂണ്ടികാട്ടി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ഇവരിൽ നിന്ന് കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം.

You might also like

Most Viewed