വൈദ്യുത-ജല ​ ബില്ലുകളി​ലെ ​ “വാറ്റ് ” റീഫണ്ട് ​ചെയ്യും


മനാമ: വൈദ്യുത-ജല വിതരണ നിരക്കിൽ ഈടാക്കുന്ന വാറ്റ് ഉപഭോ ക്താക്കൾക്ക് തിരികെ ലഭിക്കാനുള്ള സംവിധാനം ഉണ്ടാകുമെന്ന് ഇലക്ട്രിക് ആൻഡ് വാട്ടർ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഷേഖ് നവാഫ് ബിൻ ഇബ്രാഹിം അൽ ഖലീഫ വ്യക്തമാക്കി. രാജ്യത്ത് ഇപ്പോൾ വാറ്റ് നടപ്പിലാക്കിയതിന്റെ ട്രൈൽ പീരീഡാണെന്നും ഹിസ് മജെസ്ടി റോയൽ കിംഗ് ഹമദിന്റെ നിർദ്ദേശ പ്രകാരം രാജ്യത്തെ ഭവനങ്ങളുടെ വൈദ്യുത-ജല നിരക്കിൽ കുറവ് ചെയ്യാൻ മന്ത്രാലയം നടപടി ആരംഭിക്കുമെന്ന് ഷേഖ് നവാഫ് പറഞ്ഞു. പ്രതിമാസം 3000 യൂണിറ്റിൽ താഴെ വൈദ്യതി ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ വാറ്റ് ബാധകമാകില്ലായെന്നും വ്യക്തമാക്കി.

You might also like

Most Viewed