കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു


കൊല്ലം: കൊല്ലം-കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്നിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്‌ക്ക് പോയിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഉച്ചയ്‌ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണ് മരിച്ചത്.

നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.സംഭവസ്ഥലത്തു വെച്ചുതന്നെ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഒരു കുട്ടിയടക്കം ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന ചില യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You might also like

Most Viewed