ഞെ­ട്ടി­പ്പി­ക്കു­ന്ന മേ­ക്ക് ഓവർ


കൊച്ചി: മോഹൻലാലും പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ ആമ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കുഞ്ഞാലി മരയ്ക്കാറായുള്ള മോഹൻ ലാലിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ചേർന്നുള്ള ഗാനരംഗത്തിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് സംവിധായകൻ ഫാസിലിന്റെ ഞെട്ടിപ്പിക്കുന്ന മേക്കോവറാണ്. താടി, നീട്ടി തൊപ്പി വച്ച് നിൽക്കുന്ന ഫാസിലിന്റെ ചിത്രം സോഷ്യൽ മീഡിയയിലും ഹിറ്റായി. കുട്ട്യാലി മരയ്ക്കാർ എന്നാണ് ചിത്രത്തിൽ ഫാസിലിന്റെ കഥാപാത്രത്തിന്റെ പേര്. മോഹൻലാലിനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സംവിധായകനാണ് ഫാസിൽ. മരയ്ക്കാറിന് പുറമേ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും ഫാസിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ മരയ്ക്കാറിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

You might also like

Most Viewed