അരങ്ങു തിമിർത്താടി പ്രതിഭ മേള


മനാമ: ബഹ്‌റൈൻ പ്രതിഭയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന കലോത്സവമായ പ്രതിഭ മേള 2019 ബഹ്‌റൈൻ കേരളീയ സമാജത്തിൽ അരങ്ങേറി. അറുപതോളം വ്യത്യസ്ത ഇനങ്ങളിൽ ആയി അറുന്നൂറോളം പ്രതിഭ കുടുംബാംഗങ്ങൾ പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്ന വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു എന്നതായിരുന്നു മേളയുടെ പ്രത്യേകത. രാവിലെ 9 മണിക്ക് പ്രതിഭ സീനിയർ നേതാവും വൈസ് പ്രസിഡണ്ടും ആയ പി. ശ്രീജിത്ത് മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രതിഭ സൽമാബാദ് യൂണിറ്റ് അവതരിപ്പിച്ച ഘോഷയാത്രയോടു കൂടി ആരംഭിച്ച ഉദ്‌ഘാടന ചടങ്ങുകളിൽ തെയ്യം  അടക്കം ഉള്ള പാരന്പര്യ കലാരൂപങ്ങൾ അണിചേർന്നു. തുടർന്ന് ഒപ്പന, സ്‌കിറ്റുകൾ, സംഘ നൃത്തം, സിനി മാറ്റിക്  ഡാൻസ്, ആനുകാലിക പ്രസക്തമായ ലഘു നാടകങ്ങൾ, ഗ്രൂപ് ഡാൻസ്, സംഘഗാനം, ടാബ്ലോ, സംഗീത ശിൽപ്പം ,പാരന്പര്യ കലാരൂപങ്ങൾ, കവിതാലാപനം, സിനിമ ഗാനം, ഉപകരണ സംഗീതം, ഹാസ്യാവിഷ്‌കാരങ്ങൾ, ശാസ്ത്രീയ നൃത്തം  തുടങ്ങി പ്രതിഭയുടെ പന്ത്രണ്ടു യൂണിറ്റ് കമ്മിറ്റികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന നിരവധി പരിപാടികൾ ആണ് അരങ്ങേറിയത്. രണ്ടായിരത്തോളം വരുന്ന പ്രതിഭ കുടുംബാഗങ്ങളും അഭ്യദയകാംക്ഷികളും പരിപാടിയിൽ ഉടനീളം പങ്കെടുത്തു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ജോർജ് വർഗ്ഗീസ് അതിഥി ആയി പങ്കെടുത്തു . 

  കഴിഞ്ഞ ഒന്നരമാസം ആയി ബഹ്റൈനിൽ വിവിധ സ്ഥലങ്ങളിൽ യൂണിറ്റ് കേന്ദ്രീകരിച്ചു പരിശീലനം നടന്നു വരിക ആയിരുന്നു.ഓരോ യൂണിറ്റ് അടിസ്ഥാനത്തിലും, വനിതാവേദി, ബാലവേദി , സ്വരലയ തുടങ്ങി വിവിധ സബ് കമ്മിറ്റി അടിസ്ഥാനത്തിലും ആണ് പരിപാടികൾ അവതരിപ്പിക്ക പെട്ടത്. പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡണ്ട് മഹേഷ് മൊറാഴ, കലാവിഭാഗം സെക്രട്ടറി പ്രജിൽ മണിയൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഭ പ്രവർത്തകർ ഒന്നടങ്കം നേതൃത്വം നൽകിയ പ്രതിഭ മേള പ്രവാസ മേഖലയിലെ തന്നെ വലിയ ഒരു കലാമാമാങ്കം ആയിരുന്നു. പ്രതിഭ മേളയോട് അനുബന്ധിച്ചു നടത്തിയ ചിത്ര പ്രദർശനവും ചരിത്ര പ്രദർശനവും ഏറെ ശ്രദ്ധ ആകർഷിച്ചു. പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് അംഗം സനൽചന്ദ്രൻ വരച്ച ചിത്രങ്ങൾ ആണ് ചിത്രപ്രദർശനത്തിൽ പ്രദർശിപ്പിച്ചത്. ഭ്രാന്തയാലയം ആയിരുന്ന കേരളത്തെ ആധുനികതയിൽ എത്തിച്ച നവോത്ഥാന പോരാട്ടചരിത്രവും കേരള ചരിത്രവും, രാഷ്ട്രീയ സമരങ്ങളും അടങ്ങിയ നവോഥാന ചിത്രപ്രദർശനവും ഏറെ ശ്രദ്ധ ആകർഷിച്ചു. മേളയോട് അനുബന്ധിച്ചു നിരവധി സമ്മാനങ്ങൾ അടങ്ങിയ റാഫിൾ നറുക്കെടുപ്പും ഉണ്ടായിരുന്നു. ഇതോടൊപ്പം ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പ്രതിഭ അംഗം അനീഷ റോണിന് യാത്ര അയപ്പും നൽകി. 

You might also like

Most Viewed