യോഗി ആദിത്യനാഥും എല്‍.കെ അദ്വാനിയും തമ്മില്‍ കൂടികാഴ്ച നടത്തി


ലക്‌നൗ : ബാബറി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി ഉമാഭാരതി ഉള്‍പ്പെടെ പതിനൊന്ന് പ്രതികള്‍ ഇന്ന് ലക്‌നൗ കോടതിയില്‍ ഹാജരാകാനിരിക്കെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എല്‍.കെ അദ്വാനിയും തമ്മില്‍ കൂടികാഴ്ച നടത്തി. ഇന്ന് രാവിലെ ലക്‌നൗവിലെ വിവിഐപി ഗസ്റ്റ് ഹൗസിലെത്തിയാണ് ഇരുവരും കൂടികാഴ്ച നടത്തിയത്.

കേസില്‍ ഹാജരാകുന്നതിന് വേണ്ടി അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമഭാരതി തുടങ്ങിയവര്‍ രാവിലെ തന്നെ ലക്‌നൗവിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ എത്തിചേര്‍ന്നിരുന്നു. അവിടെ എത്തിയാണ് യോഗി ആദിത്യ നാഥ് നേതാക്കളെ സന്ദര്‍ശിച്ചത്. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ലക്‌നൗ സിബിഐ കോടതി കഴിഞ്ഞയാഴ്ച വിചാരണ ആരംഭിച്ചിരുന്നു.

പ്രതികള്‍ക്കെതിരായ ഗൂഡാലോചന കുറ്റം 2001 ല്‍ റായ്ബറേലി കോടതി റദ്ദാക്കിയിരുന്നു.വിചാരണ കോടതി ഉത്തരവ് 2010 ല്‍ അലഹബാദ് ഹൈക്കോടതി ശരിവച്ചു.സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയുള്ള കീഴ്‌കോടതി നടപടി റദ്ദാക്കിയ സുപ്രീംകോടതി കഴിഞ്ഞ മാസമാണ് ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ചത്.

You might also like

Most Viewed