ജിഎസ്‌ടി : സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനം, 7500 വരെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 18 ശതമാനം


ന്യൂഡൽഹി : ചരക്കു സേവന നികുതിയില്‍ സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി ചുമത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പതിനേഴാമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജിഎസ്‌ടി റജിസ്ട്രേഷന്‍ കാര്യക്ഷമമായി വേഗത്തില്‍ മുന്നേറുന്നതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

വ്യാപാരികള്‍ക്കു റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഓഗസ്റ്റ് വരെ സമയം അനുവദിക്കാനും ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. 2500 മുതല്‍ 7500 വരെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 18 ശതമാനവും 7500നു മുകളിലുള്ള ഹോട്ടല്‍ മുറികള്‍ക്ക് 28 ശതമാനവും നികുതി ചുമത്തും. ചരക്കുസേവന നികുതി സമ്പ്രദായത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈമാസം 30ന് ഡ‍ല്‍ഹിയില്‍ നടക്കും. അന്ന് തന്നെ ജിഎസ്‌ടി കൗണ്‍സില്‍ വീണ്ടും ചേരും.

എന്നാൽ, ലോട്ടറികള്‍ക്ക് 28 ശതമാനം നികുതി ചുമത്തണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ചരക്കു സേവന നികുതി നടപ്പിലാക്കുന്നതിന്‍റെ മറവില്‍ നിര്‍മ്മാതാക്കള്‍ ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നതു തടയാന്‍ നികുതിനിരക്കിലെ മാറ്റം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണമെന്നു കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു.

You might also like

Most Viewed